സഭയുടെ സ്വരം ദീപിക ദിനപത്രം: ഇന്നത്തെ എഡിറ്റോറിയൽ വായിക്കാം

Date:

പൂഞ്ഞാർ പ്രതികളെ പൊതിഞ്ഞ് പിടിക്കണോ?

ഈ കുറ്റവാളികൾക്കു പ്രായപൂർത്തിയാകുമ്പോൾ എന്താകും സ്ഥിതി? മാതാ പിതാക്കളും ഇതേ മനോഭാവമുള്ളവരാണെങ്കിൽ ഭാവിയിൽ കരയേണ്ടി വരില്ല; പക്ഷേ, നാടിനു നാശമായിരിക്കും. ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ മറ്റേതെങ്കിലും ആരാധനാലയങ്ങളുടെ വളപ്പിലായിരുന്നു സംഭവമെങ്കിൽ എന്താകുമായിരുന്നു പ്രതികരണം? എന്തിന്, കേരളത്തിൽ എവിടെയെങ്കിലും ഇ ത് നടക്കുമോ?

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിവളപ്പിൽ അതിക്രമിച്ചു കയറിയവർ വൈദികനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതും തുടർസംഭവങ്ങളും അതീവ ഗൗരവമുള്ളതാണ്. ഈ പ്രദേശത്ത് പള്ളിയെയും കുരിശിനെയും അവഹേളിക്കുന്ന സംഭവം ആദ്യത്തേതല്ലാത്തതിനാൽ പിന്നിലുള്ളവരെ തിരിച്ചറിയാനും തടയാനും ഇനി വൈകിക്കൂടാ.

പക്ഷേ, അറസ്റ്റ് ചെയ്യപ്പെട്ട ക്രിമിനലുകളുടെ പേരുവിവരങ്ങൾ പോലീസ് ഒളി ച്ചുവച്ചിരിക്കുന്നത് ദുരൂഹതയുണർത്തുന്നു. ഉന്നത ഇടപെടലില്ലാതെ പോലീസ് ഇതു ചെയ്യില്ല. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ചതിന് കേസിൽ പ്പെട്ടവരുടെ പേരുകൾ പുറത്തുവരികയും ചെയ്‌തിട്ടുണ്ട്. കുറ്റവാളികളെ പൊതിഞ്ഞുപിടിക്കാനുള്ള ശ്രമം ഊഹാപോഹങ്ങൾ പ്രചരിക്കാനും ക്രൈസ്‌തവരിൽ ആശങ്കയുണർത്താനും കാരണമായിട്ടുണ്ട്.

പള്ളിവളപ്പിൽ പട്ടാപ്പകൽ ഇത്ര ധാർഷ്ട്യം കാണിക്കാൻ മുതിർന്നവർ ആരാ ണെങ്കിലും അവർക്കു ബാഹ്യപിന്തുണയുണ്ട്. അല്ലെങ്കിൽ പിന്തുണ ആവശ്യ മില്ലാത്തവിധം സ്വയം കരുത്താർജിച്ച കുറ്റവാളികളാണ്. രണ്ടായാലും തടയ ണം. പ്രായപൂർത്തിയായ കുറ്റവാളികളെയും പേരു മറച്ചുവച്ച് സംരക്ഷിക്കുകയല്ല, തുറന്നുകാട്ടുകയാണു വേണ്ടത്. സമാനമായ മറ്റു കേസുകളിലും സർക്കാരിന് ഈ സമീപനമായിരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ആരാധന നടന്നുകൊണ്ടി രിക്കേ കുരിശടിയിലും മൈതാനത്തും ഒരു സംഘമാളുകൾ വാഹനത്തിലെ ത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിൽ അവരോടു പുറത്തുപോകാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയുമായിരുന്നു.

പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ച വൈദികനെ അമിതവേഗത്തിൽ കാർ പായിച്ച് ഇടിച്ചുവീഴ്ത്തുകയും ചെയ്തു. അദ്ദേഹം ചികിത്സയിലാണ്. 27 പേരെ അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 10 പേർ പ്രായപൂർത്തിയാകാത്തവരാണെന്നറിയുന്നു. ഈ കുറ്റവാളികൾക്കു പ്രായപൂർത്തിയാകുമ്പോൾ എന്താകും സ്ഥിതി? മാതാപിതാക്കളും ഇതേ മനോഭാവമുള്ളവരാണെങ്കിൽ ഭാവിയിൽ കരയേണ്ടിവരില്ല; പക്ഷേ, നാടിനു നാശമായിരിക്കും.

ഈരാറ്റുപേട്ട സ്വദേശികളാണ് അറസ്റ്റിലായതെന്നാണ് അറിഞ്ഞത്. ഈരാറ്റു പേട്ടയിലോ പൂഞ്ഞാറിലോ മറ്റേതെങ്കിലും ആരാധനാലയങ്ങളുടെ വളപ്പിലാ യിരുന്നു സംഭവമെങ്കിൽ എന്താകുമായിരുന്നു പ്രതികരണം? എന്തിന്, കേരള ത്തിൽ എവിടെയെങ്കിലും ഇത് നടക്കുമോ? അക്രമാസക്തമായ പ്രതികരണ ത്തിന് ഒരിക്കലും മുതിർന്നിട്ടില്ലാത്ത ക്രൈസ്ത‌വരെയും പള്ളികളെയും ആ ക്രമിക്കുകയും സംഘടനകളുടെയും വോട്ടുരാഷ്ട്രീയത്തിന്റെയും പിൻബല ത്തിൽ സുരക്ഷിതരായി വിലസുകയും ചെയ്യുന്നവർ നാളെ സംരക്ഷിച്ചവർ ക്കും ഭീഷണിയാകുമെന്നു മറക്കണ്ട.

2020ൽ പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള പുല്ലുപാറയിൽ കുരിശിൻ്റെ മുകളിൽ കയറിനിന്ന് ഒരു സംഘം പ്രായപൂർത്തി യാകാത്തവർ’ ഫോട്ടോയെടുത്തിരുന്നു. അതിനു മുമ്പും ഈ അവഹേളനം അവിടെ നടന്നിട്ടുണ്ട്. അന്നും ക്ഷമ പറയിക്കാമെന്ന ധാരണയിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. സംഭവങ്ങൾ ആവർത്തിക്കുകയാണ്.

ഈരാറ്റുപേട്ട കേരളത്തിന്റെ ഭാഗമാണ്. തങ്ങൾക്കു പ്രത്യേക അവകാശങ്ങളുണ്ടെന്ന് അവിടെ ആരെങ്കിലും കരുതിയാൽ ഇല്ലെന്നു ബോധ്യപ്പെടുത്താൻ സർക്കാർ വൈകരുത്. പ്രായപൂർത്തിയാകാത്തവർ മുതിർന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് അപൂർവമല്ലാതായി.

ഉഴവൂർ ടൗണിൽ സ്‌കൂൾ വിദ്യാർഥികൾ ഏറ്റുമുട്ടിയത് ദിവസങ്ങൾക്കു മുമ്പാണ്. വിദ്യാർഥികൾ വിളിച്ചുവരുത്തിയവർ പൊതുനിരത്തിൽ അഴിഞ്ഞാടുകയും എസ്ഐയുടെ കർണപുടം അടിച്ചുപൊട്ടിക്കുകയും ചെയ്തു.

ക്രിമിനലുകൾക്ക് രാഷ്ട്രീയബന്ധം ഉണ്ടെങ്കിൽ അടികൊണ്ട് പോലീസുകാർ തന്നെ എഫ്ഐആർ തയാറാക്കുന്നതുമുതൽ രാഷ്ട്രീയ യജമാനന്മാർ പറ യുന്നതു ചെയ്യേണ്ടിവരും. കേരളത്തിൻ്റെ മുക്കും മൂലയും മയക്കുമരുന്നു കേന്ദ്രങ്ങളായി. പക്ഷേ, “പ്രായപൂർത്തിയാകാത്തവരെ”പ്പോലും ചോദ്യം ചെയ്യാൻ ആർക്കുമില്ല ധൈര്യം. പൂഞ്ഞാർ സംഭവത്തിലും മറ്റു ബന്ധങ്ങൾക്കൊപ്പം മയക്കുമരുന്നു സാന്നിധ്യവും അന്വേഷിക്കണം.

രാജ്യത്തു പലയിടത്തും ആക്രമണങ്ങൾ നേരിടുന്ന ക്രൈസ്‌തവർക്ക് കേരള ത്തിൽ അത്തരമൊരു ഭീതിയില്ലായിരുന്നു. ഏതു കാരണത്താലായാലും കാര്യങ്ങൾ അവിടേക്ക് എത്തരുത്. പൂഞ്ഞാറെന്നല്ല ഒരിടവും കുറ്റവാളികൾക്കു പച്ചത്തുരുത്താകരുത്. ഒളിക്കാനിടമില്ലെന്നും സംരക്ഷിക്കാനാളില്ലെന്നും പേരു മറച്ച് മുഖം മറയ്ക്കാൻ അവസരമില്ലെന്നും മനസിലായാൽ കുറ്റവാളികളിൽ വലിയൊരു പങ്കും പിൻവലിയും.

കടപ്പാട് ദീപിക ദിനപത്രം

ദീപിക വരിക്കാരാകൂ . നാടിനെ സംരക്ഷിക്കൂ..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ...

റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി

പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ...

സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്....

യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ...