പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം: ഏകദിന ഉപവാസധർണ്ണ ഇന്ന്

Date:

ഇന്ന് രാവിലെ 10 മണിക്ക് പാലാ രൂപതയുടെ ദളിത് ക്രൈസ്തവ മഹാജന സഭയുടെ പ്രമുഖരായ നേതാക്കന്മാർ നയിക്കുന്ന ഏകദിന ഉപവാസത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

പാലാ: ഭരണഘടനാപരമായി എല്ലാ ജനവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുന്ന നമ്മുടെ രാജ്യത്ത് പട്ടികജാതിയിൽ നിന്ന് ക്രൈസ്തവ മതം സ്വീകരിച്ച ദളിത് ക്രൈസ്തവർക്ക് അർഹമായ നീതി നിഷേധിക്കപ്പെടുന്ന ഭരണകൂടങ്ങൾക്കെതിരെ മനസാക്ഷി ഉണർത്തുവാൻ ലക്ഷ്യം വെച്ചുകൊണ്ട് പരിവർത്തിത ക്രൈസ്തവരെ പട്ടികജാതി സംഭരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ദളിത് ക്രിസ്ത്യൻ മഹാജനസഭ – ഡി.സി.എം.എസി.ന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ ഇന്ന് പാലാ കുരിശുപള്ളി അങ്കണത്തിൽ ഏകദിന ഉപവാസ ധർണ്ണ നടത്തപ്പെടും. ഇന്ന് രാവിലെ 10 മണിക്ക് പാലാ രൂപതയുടെ ദളിത് ക്രൈസ്തവ മഹാജന സഭയുടെ പ്രമുഖരായ നേതാക്കന്മാർ നയിക്കുന്ന ഏകദിന ഉപവാസത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ . ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

രൂപതാ പ്രസിഡന്റ് ബിനോയി ജോൺ അധ്യക്ഷതയിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തും. ഡി.സി.എം.എസ്. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് വടക്കേക്കുറ്റ്, സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, സെക്രട്ടറി ബിജി സാലസ് , പ്രോഗ്രാം കൺവീനർ ജസ്റ്റിൻ കുന്നുംപുറം, കെ.ആർ.എൽ.സി.സി സെക്രട്ടറി ഷിബു ജോസഫ് , രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, ഭാരവാഹികളായ പി.ഒ. പീറ്റർ , ബിന്ദു ആന്റണി, ബേബി ആന്റണി, ബാബു പീറ്റർ , ബിബിൻ ബേബി തുടങ്ങിയവർ പ്രസംഗിക്കും. ഏകദിന ഉപവാസധർണ്ണയെ ജനപ്രതിനിധികളായ ജോസ് കെ മാണി എം.പി, ആന്റോ ആന്റണി എം.പി, തോമസ് ചാഴികാടൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ , അനൂപ് ജേക്കബ് എം.എൽ.എ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , മുനിസിപ്പൽ ചെയർ ചെയർ പേഴ്സൺ ജോസിൻ ബിനോ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനാ സാരഥികൾ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലരയ്ക്ക് കെ.സി.ബി.സി.എസ്. സി/എസ്.റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം സമാപന സന്ദേശം നൽകുന്നതാണ്. ഉപവാസ ധർണ്ണാ സമരത്തിന് ജസ്റ്റിൻ കുന്നുംപുറം, ബിനോയി ജോൺ , ഫെമിന സിബിച്ചൻ , ബിന്ദു ആന്റണി, മേരി എം.പി, ഫ്രാൻസീസ് ജോസഫ് , സണ്ണി പല്ലാട്ട് , എം.സി. ജോസഫ് , ജോസി തോമസ് തുടങ്ങിയവർ നേതൃത്വം കൊടുക്കും. പട്ടികജാതിയിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച പരിവർത്തിതെ ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്താനായി കേന്ദ്രത്തിലേക്ക് ശുപാർശ ചെയ്യുക , ദളിത് ക്രൈസ്തവരുടെ ജാതി സെൻസസ് എടുക്കുക, പട്ടികജാതി വിദ്യാർത്ഥികൾക്കു ലഭ്യമാകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ബോർഡ്‌ പട്ടികജാതിയിൽ നിന്നു ക്രിസ്തുമതം സ്വീകരിച്ച പരിവർത്തിത ക്രൈസ്തവർക്ക് മാത്രമാക്കുക, പട്ടികജാതിക്കാർക്കു ലഭിക്കുന്ന മുഴുവൻ ഭവന നിർമ്മാണ ആനുകൂല്യങ്ങും ഭവനരഹിതരായ മുഴുവൻ ദളിത് ക്രൈസ്തവർക്കും ലഭ്യമാക്കുക, ജെ.ബി. കോഷി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ ധർണ്ണാ സമരം നടത്തുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...