കോവിഡ് വാക്‌സിനേഷൻ: ക്രമീകരണത്തിൽ മാറ്റം

Date:

ജൂലൈ 11 മുതൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ശനിയാഴ്ചകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ഈ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും ശനിയാഴ്ചകളിലൊഴികെ എത്തുന്ന കുട്ടികളുടെ എണ്ണം കുറവായതിനാലാണ് ശനിയാഴ്ച്ച മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാൽ ഈ കേന്ദ്രങ്ങളിൽ 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും തുടരും. കോട്ടയം മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാളിൽ മാത്രം ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും കുട്ടികൾക്കും മുതിർന്നവർക്കും കോവിഡ് വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരിക്കും. പ്രാഥമിക, സാമൂഹിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ചെവ്വാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന 60 വയസിനു മുകളിലുള്ളവരുടെ കരുതൽ ഡോസ് , 18 വയസിനു മുകളിലുള്ളവരുടെ ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷൻ സൗകര്യം എന്നിവ തുടരും. ഈ കേന്ദ്രങ്ങളിൽ ശനിയാഴ്ചകളിൽ കുട്ടികൾക്കും വാക്‌സിനേഷൻ സൗകര്യവും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന...

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും...

നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ...

‘വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം’ ; രാഹുൽ മാങ്കൂട്ടത്തിൽ

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന്...