ക്ലിക് കെമിസ്ട്രി ഫോർ ക്യാൻസർ ട്രീറ്റ്മെൻ്റിന്    സംസ്ഥാനതലത്തിൽ സയൻസ് സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം

Date:

ക്ലിക് കെമിസ്ട്രി ഫോർ ക്യാൻസർ ട്രീറ്റ്മെൻ്റിന്    സംസ്ഥാനതലത്തിൽ സയൻസ് സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം. കെമിസ്ട്രിയിലെ ശ്രദ്ധേയ കണ്ട ത്തലുകൾക്ക് കെ. ബാരി ഷാർപ്ലസ്, കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ എന്നിവർ നൊബേൽ പുരസ്കാരം നേടിയത് 2022 ഒക്ടോബർ മാസമാണ്. കാൻസർ ചികിത്സാ രംഗത്തു നാഴികക്കല്ലാകുന്ന ഇവരുടെ കണ്ടെത്തെലിൻ്റെ നിശ്ചല ദൃശ്യമാണ് പാലാ സെന്റ് മേരീസ് ജി എച്ച് എസ് എസ് വിദ്യാർഥികളായ റിച്ചു ജോബറ്റ്, നിരഞ്ജന രതീഷ് എന്നിവർ അവതരിപ്പിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ സയൻസ് സ്റ്റിൽ മോഡലിൽൽ ഒന്നാം സ്ഥാനം നേടിയത്. കാൻസർ ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കുന്ന ചികി രീതിയാണിത്. സാധാരണ ക്യാൻസർ ചികിത്സയിൽ റേഡിയേഷൻ ചികിത്സ നടത്തുമ്പോൾ ക്യാൻസർ കോശങ്ങളോടൊപ്പം ശരീരത്തിലെ  ക്യാൻസർ ബാധിക്കാത്ത കോശങ്ങളും സാധാരണ നശിപ്പിക്കപ്പെടുന്നു. എന്നാൽ ഈ നൂതന ചികിത്സ രീതിയിൽ ക്യാൻസർ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നു. ആൻറി ബോഡി ഡ്രഗ് കോഞ്ചിഗേറ്റ് എന്ന മെഡിസിനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് മൂന്ന് ഭാഗങ്ങൾ ഉണ്ട്. 1. മോണോ ക്ലോണൽ ആൻറി ബോഡി 2. സൈറ്റോ ടോക്സിക് ഡ്രഗ്  3. ലിംഗർ എന്നിവയാണവ. ഇതിൽ ആദ്യത്തേതായ മോണോ ക്ലോണൽ ആൻറി ബോഡി ക്യാൻസർ കോശങ്ങളെ ടാർഗറ്റ് ചെയ്യുന്നു. രണ്ടാമത്തെ സൈറ്റോ ടോക്സിക് ഡ്രഗ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു. മൂന്നാമത്തേതായ ലിംഗർ മോണോ ക്ലോണൽ ആൻറി ബോഡിയേയും സൈറ്റോ ടോക്സിക് ഡ്രഗ്സിനെയും ജോയിൻ ചെയ്യുന്നു. ഇങ്ങനെയാണ്  ശരീര കോശങ്ങളിലെ ഈ മെഡിസിൻ്റെ പ്രവർത്തനം. മോണോ ക്ലോണൽ ആൻറി ബോഡി എലിയുടെ ശരീരത്തിൽ നിന്ന് ഹൈബ്രിഡോമ ടെക്നോളജി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ക്ലിനിക്കലി അനുവദിച്ച കീമോതെറാ ഫ്യുറ്റിക്ക് ഡ്രഗ്സാണ് ഇതിൽ ഡ്രഗായി ഉപയോഗിക്കുന്നത്. ഗ്ലൈകാൻസിൻ്റെ സാന്നിധ്യത്തിൽ ഷുഗർ ലിങ്ക്ഡ് ആയിട്ടുള്ള അസൈഡ് മോളികുൾ അല്ക്കൈൻ മോളിക്കുളുമായി പ്രവർത്തിക്കുകയും തുടർന്നുണ്ടാകുന്ന ട്രയാസോൾ ലിങ്കർ ആയി മാറുകയും ചെയ്യുന്നു. ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം നേടിയ ഇവർ 10-ാം ക്ലാസ് വിദ്യാർത്ഥിനികളാണ്. അധ്യാപിക ജോഷ്മി ജോൺ ആണ് ഇവരുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. കാക്കൂർ സഹകരണബാങ്കിലെ ജീ വനക്കാരൻ തിരുമാറാടി നിര ജ്ഞനയിലെ സി ആർ രതീഷ് കുമാർ അൻജു എസ് നായർ ദമ്പതികളുടെ മകളാണ് നിരഞ് ജന രതീഷ്, അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യ പകൻ ജോബെറ്റ് തോമസ് രാജി ജോസഫ് ദമ്പതികളുടെ മകളാണ് റിച്ചു ജോബെറ്റ് .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...