1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം...
1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍...
ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള 'റി' എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ...
വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍...
ഫ്രാന്‍സിലും, ഇറ്റലിയിലും വളരെയേറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് വിശുദ്ധ റോച്ച്. വിശുദ്ധനെക്കുറിച്ചുള്ള ആധികാരികമായ ചരിത്രമൊന്നും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ ഒരു ഗവര്‍ണറുടെ മകനായിട്ടായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന് ഇരുപത് വയസ്സുള്ളപ്പോള്‍...
1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ...
രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്. 1910-ല്‍,...
അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും,...