ഉയിർപ്പ് ആറാം ബുധൻ(വി.മർക്കോസ്: 5:21-24 , 35-43)
ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക. വിശ്വാസം ജീവിതത്തിൽ സൃഷ്ടിക്കുന്ന അത്ഭുതങ്ങൾക്ക് വിശുദ്ധഗ്രന്ഥം സാക്ഷ്യം. മൃതമെന്ന് മനുഷ്യൻ നിനയ്ക്കുന്നവയിൽ ജീവൻ തുടിപ്പിക്കുവാൻ ദൈവത്തിലുള്ള വിശ്വാസത്തിന് കഴിയുമെന്നതിന്ജായ്റൂസിന്റെ ഭവനത്തിലെ...
ഉയിർപ്പ് ആറാം തിങ്കൾ(വി.യോഹന്നാൻ:4 :27-30 , 39-42)
സമരിയാക്കാരി ക്രിസ്തുവിനെ കണ്ടുമുട്ടിയവൾ ക്രിസ്തുവിനെ കൊടുക്കുന്നവളായി.അത്രകണ്ട് നല്ലതല്ലാത്ത ഭൂതകാലത്തിൽ നിന്ന് അവളെ പുറത്തു കൊണ്ടുവരാൻ അല്പവേളയേ ക്രിസ്തുവിനും വേണ്ടി വന്നുള്ളൂ. പിന്നീടവൾ അത്ഭുതകരമായൊരു മാറ്റത്തിലേയ്ക്കാണ് ചുവടുവയ്ച്ചത്....
ഉയിർപ്പ് ആറാംഞായർ(വി.യോഹന്നാൻ : 5:19-29)
പിതാവും പുത്രനും ഒന്നാണെന്ന് ക്രിസ്തു ശിഷ്യരെ പഠിപ്പിക്കുന്നു. ദൈവത്തിൽ നിന്ന് വന്ന മനുഷ്യനായി അവതരിച്ച ദൈവപുത്രനിൽ വിശ്വസിക്കുന്നവൻ ദൈവത്തെ തന്നെ ഏറ്റുപറയുന്നു എന്ന വലിയ വിശ്വാസരഹസ്യത്തിൽ സംശയലേശമെന്യേ വിശ്വസിക്കാനും...
ഉയിർപ്പ് അഞ്ചാം വെള്ളി(വി.മത്തായി:13:24 - 30)
കളയും വിളയും വേർതിരിച്ചെടുക്കപ്പെടുന്ന ദിനത്തെ മുന്നിൽ കാണാനാകട്ടെ .നല്ല വിത്ത് വിതക്കപ്പെടുന്ന നിലത്തു തന്നെ കളകളുടെ കടന്നുവരവും സംഭവിക്കാം. വിതക്കപ്പെടുന്ന ഇടത്തിൽ 100 മേനി പുറപ്പെടുവിക്കാൻ സാധിക്കണം.വചനം...
ഉയിർപ്പ് അഞ്ചാം വ്യാഴം(വി.ലൂക്കാ:9:57-62)
സ്വർഗ്ഗരാജ്യം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ ഏറ്റെടുക്കുന്നവനാണ് യഥാർത്ഥശിഷ്യൻ.ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ദൈവരാജ്യ ശുശ്രൂഷയിൽ വ്യാപരിക്കാൻ കഴിയുന്നവനിൽ കൃപ സമൃദ്ധമാക്കപ്പെടും. ഉപേക്ഷിച്ചവയിലേയ്ക്ക് പിൻതിരിഞ്ഞ് നോക്കുന്നവന് ഉണ്ടാകുന്ന നഷ്ടം വലുതാണ്. ക്രിസ്തുവിനെപ്പോലെ ലോകത്തിൽ ദൈവത്തോട് ചേർന്ന്...
ഉയിർപ്പ് അഞ്ചാം ബുധൻ(വി. ലൂക്കാ:17:5-10)
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവയും കല്പിക്കുന്നവയും ശിഷ്യർക്കും സാധിതമാകുമെന്നത് ക്രിസ്തു നല്കുന്ന ഉറപ്പാണ്. കടുകുമണിക്കു തുല്യം തുച്ഛമെന്നു കരുതുന്ന അളവു പോലും വിശ്വാസത്തിൽ വലിയ അളവ് അത്ഭുത കാരണമെന്നും അവൻ പഠിപ്പിക്കുന്നു....
ഉയിർപ്പ് അഞ്ചാം ചൊവ്വ(വി.ലൂക്കാ: 8:1-8)
വചനവിത്ത് വിതയ്ക്കുന്നത് ശരിയായ നിലത്താകണം.ഞെരുക്കങ്ങളെ അതിജീവിക്കുന്ന ഇടങ്ങൾ രൂപപ്പെടുത്താം. ക്രിസ്തു ദൈവരാജ്യ സുവിശേഷം പങ്കുവച്ച ഇടങ്ങൾ ഒക്കെ നല്ല നിലങ്ങളായി രൂപപ്പെട്ടു. പന്ത്രണ്ടു ശിഷ്യന്മാർ, വ്യാധികളിൽ നിന്ന് മുക്തരാക്കപ്പെട്ടവർ,...
ഉയിർപ്പ് അഞ്ചാം തിങ്കൾ(വി.ലൂക്കാ: 9:1-6)
അയയ്ക്കപെടുന്ന ശിഷ്യന് കിസ്തു നല്കുന്ന അധികാരങ്ങളും ശക്തിയും അവനെ ഗുരുതുല്യനാക്കുന്നു.ക്രിസ്തുവിനെപ്പോലെ ഒന്നും കരുതി വയ്ക്കാതെ, നാളയെക്കുറിച്ച് ആകുലപ്പെടാതെ ദൈവരാജ്യത്തിന്റെ സുവിശേഷം പകരാനാകുന്നവനാണ് ക്രിസ്തുവിന്റെ പ്രേഷിതൻ . അധികമായും അമിതമായും...