സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ (ജനസഭ )സംഘടിപ്പിച്ചു

Date:

പാലാ:സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി,പാലാ നിയോജക മണ്ഡലത്തിലെ ക്യാമ്പയിൻ പാലാ സെൻ്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു.പാലാ സെൻ്റ് തോമസ് കോളേജിലെ എൻ. സി.സി നാവിക വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം,കോളേജ് പ്രിൻസിപ്പാൾ ഡോ: ജെയിംസ് ജോൺ മംഗലത്തിൻ്റെ അധ്യക്ഷതയിൽ പാലാ എം എൽ എ ശ്രീ.മാണി സി കാപ്പൻ നിർവഹിച്ചു. ലഹരിയുടെ അമിതമായ ഉപയോഗം പുതിയ തലമുറയ്ക്ക് ദോഷകരമാണെന്ന് സൂചിപ്പിച്ച ഉദ്ഘാടകൻ, അതിൻ്റെ ദൂഷ്യ ഫലങ്ങളെ പറ്റിയും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. തുടർന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ: ജെയിംസ് ജോൺ മംഗലത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എൻ. സി. സി ആർമി,നേവൽ വിംങുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ചൊല്ലി കൊടുത്തു.പരിപാടിയിൽ പാലാ സി.ഐ ശ്രീ.കെ പി തോംസൺ മുഖ്യ പ്രഭാഷണം നടത്തി.പാലാ ജനമൈത്രി പോലീസുമായും, എക്‌സൈസ് വകുപ്പുമായും ചേർന്ന് നടത്തിയ പരിപാടിയിൽ എൻ.സി.സി നാവിക വിഭാഗം എ.എൻ.ഒ ഡോ.അനീഷ് സിറിയക്ക് സ്വാഗതം പ്രസംഗം നടത്തുകയും, പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി.സിജി പ്രസാദ് ആശംസകൾ അറിയിക്കുകയും ചെയ്തു.സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററുമാരായ ടോണി കവിയിൽ, ബിബിൻ രാജ്, സ്നേഹ എം പ്രകാശ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

ലഹരിയുടെ ദൂഷ്യഫലം പൊതു സമൂഹത്തിൽ എത്തിക്കുന്നതിനായി കോളേജിലെ ജിമ്മി ജോർജ് ഓപ്പൺ സ്റ്റേഡിയത്തിൽ എൻ. സി. സി നാവിക വിഭാഗം കേഡറ്റുകൾ നടത്തിയ ഫ്ലാഷ് മോബ് പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകുന്ന ബോധവത്കരണ ക്ലാസും ഇതിനോടൊപ്പം നടന്നു. സിവിൽ എക്സൈസ് ഓഫീസറും,വിമുക്തി മിഷൻ കോഡിനേറ്ററുമായ ശ്രീ.ബെന്നി സെബാസ്റ്റ്യൻ.
എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ സാബു സി. നടത്തിയ ബോധവത്കരണ ക്ലാസ് സികേഡറ്റുകൾക്കും, വിദ്യാർഥികൾക്കും വേറിട്ട അനുഭവമായി.ലഹരി മനുഷ്യരാശിക്കും, ആധുനിക തലമുറയ്ക്കും ദോഷകരമാണെന്ന ഉറച്ച സന്ദേശം പകർന്നു നൽകിയ ഈ ലഹരി വിമുക്ത ക്യാമ്പയിനു വളരെ മികച്ച സ്വീകരണമാണ് വിദ്യാർഥികൾക്കിടയിൽ നിന്നും, യുവജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....