ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസാ നാമധാരികളുടെ സംഗമം

Date:

അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന അൽഫോൻസാ നാമധാരികളുടെ കൂട്ടായ്‌മയ്ക്ക് നൂറു അൽഫോൻസാ നാമധാരികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു

സ്ലീവ – അൽഫോൻസിയൻ ആത്മീയ വർഷാചരണത്തിൻ്റെ ഭാഗമായിട്ടാണ് അൽഫോൻസാമ്മയെ സ്വർഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള അൽഫോൻസാ നാമധാരികൾ പ്രായഭേദമന്യേ ഒത്തുചേരലിൽ പങ്കുചേർന്നു.

തീർത്ഥാടനകേന്ദ്രത്തിൽ നടന്ന യോഗം പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്‌തു. സ്നേഹത്തിൻ്റെ കുരിശു യാത്രയ്ക്കു വിശുദ്ധ അൽഫോൻസ മാതൃകയാണെന്നും താത്കാലിക ആശ്വാസങ്ങളും സൗഖ്യങ്ങളുമല്ല പ്രധാനപ്പെട്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. ഫാ. എബി തകടിയേൽ സംഗമത്തിൽ പങ്കെടുത്തവർക്കുവേണ്ടി അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നല്‌കി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...

ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി....

പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ

കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ...