കാർഷിക കടങ്ങൾക്ക്‌ ഇളവ് അനുവദിക്കണം. ഇൻഫാം

Date:

ചേർപ്പുങ്കൽ കർഷകരുടെ കാർഷികകടങ്ങൾക്ക്‌ ഇളവ് അനുവദിക്കണം എന്ന് ഇൻഫാം ആവശ്യപ്പെട്ടു

.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ കാർഷിക നയങ്ങൾ മൂലംകർഷകർ ഇന്ന് ഏറെ ദുരിതത്തിലാണ്. കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതും റബർ വിലയിടിവുംകർഷകരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഇൻഫാം ചേർപ്പുങ്കൽ ഫൊറോനാ യൂണിറ്റ് ആവശ്യപ്പെട്ടു. ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളി ഹാളിൽ വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഇൻഫാം പാലാ രൂപത ഡയറക്ടർ ഫാ. ജോസ് തറപ്പേൽ ഉദഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. കെ കെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. രൂപത സെക്രട്ടറി ശ്രീ തോമസ് എം കെ മറ്റത്തിൽ ആമുഖസന്ദേശം നൽകി.ജെയ്സൺ കുഴികോടിൽ, സാജൻ കൊല്ലംപറമ്പിൽ, ഈപ്പച്ചൻ അമ്പലത്തുമുണ്ടക്കൽ, സിറിയക് പനച്ചിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോർജ് മുണ്ടുവാലയിൽ (പ്രസിഡന്റ് ), ബേബി ജോസഫ് കൊച്ചുപറമ്പിൽ (വൈസ് പ്രസിഡന്റ് ), ജോർജ്കുട്ടി കൊല്ലംപറമ്പിൽ (സെക്രട്ടറി ), സിജി വടാതുരുത്തേൽ (ജോയിന്റ് സെക്രട്ടറി )ബാബു ചെറുശേരിൽ (ട്രഷറർ ), തോമസ്കുട്ടി ആരംപുളിക്കൽ, ദേവസ്യ ഓണംതുരുത്തിയിൽ, ജെയ്സൺ കുഴികോടിയിൽ (മേഖലകമ്മിറ്റി )

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....