യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ ‘ബെൻഡിറ്റോ കൊറാസോൺ’ എന്ന ചിത്രം മെക്സിക്കന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ
ഭക്തി പ്രമേയമാക്കിയ ചിത്രം ഇന്നലെ ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. മെക്സിക്കൻ വൈദികന്‍ ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉള്‍പ്പെടെയുള്ളവര്‍ സിനിമയില്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭർത്താവിന്റെ മദ്യപാനത്താൽ ദാമ്പത്യം തകർന്ന ഒരു ദമ്പതികളുടെ ജീവിതത്തിലൂടെയും ഭാര്യ പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുന്നതിലൂടെയുമാണ് കഥ കടന്നുപോകുന്നത്. തിരുഹൃദയ ഭക്തിയുടെ വിശ്വാസത്തിന്റെ അനുഭവത്തിലൂടെ സംഭവിക്കുന്ന മാറ്റങ്ങളും സിനിമയില്‍ പ്രമേയമാകുന്നു. തെറ്റുകൾ അംഗീകരിക്കുന്നതിനെക്കുറിച്ചും മികച്ച വ്യക്തിയാകാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സിനിമയെന്ന് നിർമ്മാതാവ് ഫ്രാൻസിസ്കോ പെരെസ് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.












