കടുത്തുരുത്തി: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ പ്രധാന തിരുനാൾ ജനുവരി 17, 18 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
പ്രധാന ചടങ്ങുകൾ:
- ജനുവരി 14, 15: രാവിലെ 6-നും വൈകുന്നേരം 4.30-നും വിശുദ്ധ കുർബാന.
- ജനുവരി 16: രാവിലെ 6-നും വൈകുന്നേരം 5-നും വിശുദ്ധ കുർബാന. വൈകുന്നേരം 6.30-ന് ജപമാല പ്രദക്ഷിണവും 7.30-ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും.
- ജനുവരി 17 (ശനി): രാവിലെ 6-ന് വിശുദ്ധ കുർബാന. വൈകുന്നേരം 5-ന് സുറിയാനി കുർബാന, 6.30-ന് വലിയ പട്ടണപ്രദക്ഷിണം. തുടർന്ന് സ്ലീവാവന്ദനം, കപ്ലോൻ വാഴ്ച എന്നിവയ്ക്ക് ശേഷം രാത്രി 9-ന് ആകാശവിസ്മയവും (വെടിക്കെട്ട്) നടക്കും.
- ജനുവരി 18 (ഞായർ – പ്രധാന തിരുനാൾ): രാവിലെ 6.30-നും 9.30-നും വിശുദ്ധ കുർബാന. വൈകുന്നേരം 4-ന് ആഘോഷമായ തിരുനാൾ റാസയ്ക്ക് ഫാ. സ്‌കറിയ മോടിയിൽ മുഖ്യകാർമികത്വം വഹിക്കും. 6.15-ന് പ്രസുദേന്തി വാഴ്ചയും തുടർന്ന് പട്ടണപ്രദക്ഷിണവും നടക്കും. ടൗണിലെ കുരിശുപള്ളിയിൽ ഫാ. ബിജു കുന്നയ്ക്കാട്ട് തിരുനാൾ സന്ദേശം നൽകും. ലദീഞ്ഞിനും സമാപന ആശീർവാദത്തിനും ശേഷം രാത്രി 8-ന് ഗാനമേള അരങ്ങേറും.
- ജനുവരി 19: മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. രാവിലെ 6-ന് പഴയപള്ളിയിൽ വിശുദ്ധ കുർബാനയും (ഫാ. വർഗീസ് ഇത്തിത്തറ പി.ഡി.എം) സെമിത്തേരി സന്ദർശനവും നടത്തും. 7.30-ന് പുതിയ പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായും സുഗമമായും നടത്തുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി വികാരി അറിയിച്ചു. തിരുനാളിനോടുനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.അബ്രാഹം പെരിയപ്പുറത്ത് എന്നിവര്‍ അറിയിച്ചു.












