വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ
ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.
ആരോഗ്യ മന്ത്രി വിളിച്ചതിൽ ആശ്വാസമെന്ന് യുവതിയും ബന്ധുക്കളും ട്വന്റി ഫോറിനോട് പറഞ്ഞു. പ്രതീക്ഷ പകരുന്ന വാക്കുകൾ ആണ് മന്ത്രിയിൽ നിന്ന് ഉണ്ടായത്. നടപടി ഉണ്ടാകും എന്ന് ഉറപ്പ് നൽകി. മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നും യുവതി പ്രതികരിച്ചു.













