2025 നവംബർ 03 തിങ്കൾ 1199 തുലാം 17
വാർത്തകൾ
🗞️👉 കൂനമ്മാക്കൽ തോമാ കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം; കത്തോലിക്കാ കോൺഗ്രസ്.
പാലാ : ഭാരതത്തിൻറെ വലിയ മൽപ്പാനായി സിരി (സെ. എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) തെരഞ്ഞെടുത്ത റവ. ഡോ. കൂനമ്മാക്കൽ തോമാ കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയമെന്ന് കത്തോലിക്കാ കോൺഗ്രസ്. സുറിയാനി സമുദായത്തിനും ഭാഷയ്ക്കും അദ്ദേഹത്തിൻറെ ഗവേഷണ പഠനങ്ങളും പ്രബന്ധങ്ങളും വലിയ മുതൽക്കൂട്ടാണെന്ന് വലിയ മൽപ്പാനെ ആദരിക്കുന്നതിനായി കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി നടത്തിയ സമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പറഞ്ഞു.
🗞️👉 തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; കെ എസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കും
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കുമെന്ന് കെ മുരളീധരൻ. ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ശബരീനാഥ് കവടിയാറിൽ മത്സരിക്കും.
കോൺഗ്രസ് സീനിയർ അംഗം ജോൺസൺ ജോസഫ് ഉള്ളൂരിൽ മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വാഴുതക്കാട് വാർഡിൽ. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാർഡിലും പേരൂർക്കടയിൽ ജി മോഹനൻ (പേരൂർക്കട മോഹനൻ), വട്ടിയൂർക്കാവിൽ ഉദയകുമാർ എസ് , പാളയത്ത് എസ് ഷേർളി, പേട്ടയിൽ ഡി അനിൽകുമാർ എന്നിങ്ങനെ 48 പേരെയാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
🗞️👉 പി.എം. ശ്രീ ധാരണാപത്രം: മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതിരുന്നത് വീഴ്ചയെന്ന് സി.പി.ഐ.എം. സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിച്ചു
പി എം ശ്രീ ധാരണാപത്രത്തില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. മന്ത്രിസഭയിലും ഇടതു മുന്നണിയില്‍ പൂര്‍ണമായ അര്‍ഥത്തിലും ചര്‍ച്ച നടത്താതിരുന്നത് വീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തുറന്നു സമ്മതിച്ചു. വിവാദം അവസാനിപ്പിച്ച് തദ്ദേശ തിരഞ്ഞടുപ്പിന് ഒരുങ്ങാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയായില്ല. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് വൈകുമെന്നാണ് സൂചന.
🗞️👉 വിജയക്കുതിപ്പ് തുടർന്ന് LVM3: ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹം CMS-03 വിക്ഷേപണം വിജയം
രാജ്യത്തിന്റെ സൈനിക സേവനങ്ങള്‍ക്ക് കരുത്തുപകരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ സി എം എസ് -03 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന എല്‍വിഎം3 ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 5.26ന് എല്‍വിഎം 3 ലോഞ്ച് വെഹിക്കിളിലായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 03 ദൗത്യം വിജയകരമാക്കിയ ബാഹുബലിയെന്ന് വിളിപ്പേരുള്ള എല്‍വിഎം3യുടെ അഞ്ചാം കുതിപ്പും വിജയകരമാണ്. ഇന്ത്യയില്‍ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 03. ഭാരം 4410 കിലോഗ്രാമാണ്.
🗞️👉 പഠനത്തിനൊപ്പം കൃഷിപാഠവും: രാമപുരം എസ്.എച്ച്.എൽ.പി സ്കൂളിലെ കൃഷി നേരിൽക്കണ്ട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിലെ കൃഷിയിടം സന്ദർശിച്ചു.പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ, സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി. ലിസമ്മ മത്തച്ചൻ ,PSWS Director റവ. ഫാ. തോമസ് കിഴക്കേൽ,മദർ സുപീരിയർ സി.അനിജാ CMC, ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ്, പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, ഡോണാ ജോളി ജേക്കബ് MPTA പ്രസിഡൻ്റ്, ഹരിഷ് R കൃഷ്ണ,PTA എക്സിക്യുട്ടീവ് അംഗങ്ങൾ,
,കുട്ടികൾ ,മാതാപിതാക്കൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. കൃഷി ക്ലബ്ബിലെ വിദ്യാർത്ഥികളും, കൃഷിയ്ക്ക് നേതൃത്വം നൽകുന്ന മാതാപിതാക്കളായ ഡെൻസിൽ അമ്പാട്ട്, ബിനീഷ് ചാലിൽ, അധ്യാപക പ്രതിനിധി ജിബിൻ ജിജി എന്നിവർ കൃഷിത്തോട്ടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. വിഷരഹിത പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും, മീൻ കുളത്തിൻ്റെയും കൃഷി നേരിൽ കണ്ടറിഞ്ഞ മന്ത്രി, കുട്ടികളുടെയും അധ്യാപകരുടെയും , മാതാപിതാക്കളുടെയും
പ്രയത്നങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു.
🗞️👉 ലോലൻ യുഗത്തിന് തിരശ്ശീല: പ്രശസ്ത കാർട്ടൂണിസ്റ്റ് ചെല്ലൻ വിടവാങ്ങി
ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന് ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്റെ ബെല്‍ ബോട്ടം പാന്റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര് അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്ക്ക് ലോലന് എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം.
🗞️👉 കൊട്ടാരമറ്റത്തെ കടയിൽ ജീവനക്കാരനു മർദ്ദനമേറ്റ സംഭവം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി
കഴിഞ്ഞദിവസം പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ മദ്യപിച്ചെത്തി കടയിലെ ജീവനക്കാരനോട് അസഭ്യം പറയുകയും കടയിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ പോലീസും അധികാരികളും കുറെക്കൂടെ ജാഗ്രത പാലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിച്ചു വ്യാപാരസ്ഥാപനങ്ങളിൽ പ്രശ്നമുണ്ടാക്കുന്നത് നിയന്ത്രിക്കേണ്ടത് അധികാരികളാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സംഘടനയുടെ ഭാഗത്തു നിന്നും ശക്തമായ നടപടികളുമായി മുൻപോട്ട് പോകുമെന്ന് പ്രസിഡന്റ് വക്കച്ചൻ മാറ്റത്തിൽ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിസി ജോസഫ്, ട്രഷറര്‍ ജോസ് ചെറുവള്ളിൽ, P.R.O ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്,യൂത്ത് വിംഗ് പ്രസിഡന്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ് എന്നിവർ പ്രസംഗിച്ചു
🗞️👉 കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർത്ഥികളായ അഫ്നാൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയിൽ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര് തിരയില്‍പ്പെട്ടത്. അഫ്നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
🗞️👉 മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവം: പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സി.പി.ഐ.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ മുസ്ലിം ലീഗ് തള്ളിയിരുന്നു. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ നിലപാടിനെതിരെ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്.
🗞️👉 മലപ്പുറം പൊന്മുണ്ടത്ത് ലീഗും കോൺഗ്രസും നേർക്കുനേർ; യുഡിഎഫ് സഖ്യത്തിന് സാധ്യത മങ്ങി
തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുകയാണ് മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗുകാരും കോൺഗ്രസുകാരും. ലീഗ്, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യതകൾ കുറവാണ്. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തിൽ ലീഗും കോൺഗ്രസും പരസ്പരം പോരാടുന്നതാണ് ചരിത്രം. കഴിഞ്ഞ 15 വർഷമായി മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെ 16 സീറ്റുകളിൽ 12 ലീഗിനും 4 കോൺഗ്രസിനുമാണ്. ഇടതുപക്ഷത്തിന് സീറ്റില്ല. ഇത്തവണ 2 വാർഡുകളാണ് അധികമായി കൂടിയത്. യുഡിഎഫ് സഖ്യമായി മത്സരിക്കണമെങ്കിൽ 9 സീറ്റുകളും രണ്ടരവർഷം പ്രസിഡൻറ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.












