ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ വിമർശനം.
ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. ഇസ്രയേൽ നടപടിയിൽ എത്രമാത്രം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ പരിഷ്കൃതരായ ആളുകളോടാണ് ഇടപെടുന്നതെന്ന് ഞങ്ങൾ കരുതി, പക്ഷേ ഇസ്രയേലിൻ്റെ പ്രവൃത്തി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഗസയിൽ അടക്കം സമാധാനം കൊണ്ടുവരാമെന്ന അവസാന പ്രതീക്ഷ ഇല്ലാതാക്കി. വെടിനിർത്തൽ പ്രതീക്ഷകളും അസ്തമിച്ചു. ഇസ്രയേൽ നടത്തിയത് ഭീകരപ്രവർത്തനം. ഞങ്ങൾ ചതിക്കപ്പെട്ടുവെന്നും ജാസിം അൽ-താനി വിമർശിച്ചു.













