ബീഡിയും ബിഹാറും തന്റേതല്ലെന്ന് ബല്‍റാം
കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും നേതാക്കള്‍ തമ്മിലുള്ള പോര് വീണ്ടും കനക്കുകയാണ്. വിടി ബല്‍റാമിനെ ചൊല്ലിയാണ് പുതിയ പ്രശ്‌നം.
പ്രതിപക്ഷനേതാവ് വിഡി സതീശനെ പരസ്യമായി തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിപ്രായഭിന്നതകള്‍ പരസ്യമാവുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ വിഭാഗം ചെയര്‍മാന്‍ ഇല്ലെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
എന്നാല്‍, ഡിജിറ്റല്‍ മീഡിയ വിഭാഗം ഉണ്ടെന്നും അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിപ്പോഴും വിടി ബല്‍റാം തുടരുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഡിജിറ്റല്‍ മീഡിയാ സെല്‍ ഉണ്ടെന്ന് പ്രതികരിച്ചു.













