ഇന്ത്യാ- പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥവാദം തള്ളി കേന്ദ്രസർക്കാർ പാർലമെന്റിൽ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചർച്ചയിലാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഡൊണാൾഡ് ട്രംപും
തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും പാകിസ്താനെ ആഗോളതലത്തിൽ തുറന്നുകാട്ടി എന്നും ജയശങ്കർ പറഞ്ഞു. ഭീകരവാദത്തിന് പിന്നിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ലക്ഷ്യം. പാകിസ്താന്റെ ആണവ ഭീഷണിക്ക് മുന്നിൽ
മുട്ടുമടക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നു. യു .എൻ സുരക്ഷാ അംഗങ്ങൾ അപലപിച്ചെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.













