സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധിക്ക് പോംവഴി തേടി സിപിഐഎം. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രതിസന്ധി സർക്കാരിന് തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പരിഹാരം കാണാൻ ആലോചന തുടങ്ങിയത്. ഗവർണറുമായി ചർച്ച നടത്തി
പരിഹാരം ഉണ്ടാക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമാണ് പാർട്ടി പരിഗണിക്കുന്നത്. വി.സി രജിസ്ട്രാർ പോരിൽ കേരള സർവകലാശാലയിൽ ഭരണസ്തംഭനം, ഡിജിറ്റൽ സർവകലാശാലയിൽ അഴിമതി ആക്ഷേപം, കാലടി
സർവകലാശാലയിൽ വിസിക്ക് എതിരെ എസ്എഫ്ഐ സമരം, സാങ്കേതിക സർവകലാശാലയിൽ പരീക്ഷാ കലണ്ടറും ഫലപ്രഖ്യാപനവുംതാളം തെറ്റി. ഇതാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ
കേന്ദ്രങ്ങളായ സർവകലാശാലകളുടെ അവസ്ഥ. കലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആണെങ്കിലും ഇതിന്റെയെല്ലാം പഴി കേൾക്കേണ്ടി വരുന്നത് സർക്കാരിനാണ്.













