ദില്ലി ഉൾപ്പെടെ പലയിടത്തും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രിയായി. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു. ഇന്നലെ 12 ട്രെയിൻ സർവീസുകളാണ് മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്. പഞ്ചാബിൽ കാഴ്ചപരിധി വല്ലാതെ കുറഞ്ഞു. വാഹനങ്ങളുടെ വേഗത കുറക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. പുതിയ ശൈത്യതരംഗം ആരംഭിച്ചതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇനിയും തണുപ്പ് കൂടും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision