ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്.
ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ തന്നെ ആക്രമിച്ച യുവാവിനോട് നിരുപാധികം ക്ഷമിക്കുകയാണെന്ന് ബിഷപ്പ് മാര്‍ മാരി പറഞ്ഞു. അക്രമം നടത്താന്‍ അയച്ചവരോടും യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഈ പ്രവര്‍ത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. ഞാൻ അവനോട് പറയുന്നു- “നീ എൻ്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിക്കും”. ഇതു ചെയ്യാൻ നിങ്ങളെ അയച്ചവർ ആരായാലും യേശുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ അവരോടും ക്ഷമിക്കുന്നു. എല്ലാവരോടും സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ മനസ്സിലില്ല. കർത്താവായ യേശു ഒരിക്കലും നമ്മെ യുദ്ധം ചെയ്യാനോ പ്രതികാരം ചെയ്യാനോ നമ്മെ പഠിപ്പിച്ചിട്ടില്ലായെന്നും പരസ്പരം പ്രാര്‍ത്ഥിക്കാമെന്നും മാർ മാരി ഇമ്മാനുവേല്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision