കുറവിലങ്ങാട് ദേവമാതാ കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ഗൗരിനന്ദന എൻ വി യുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘Two Worlds ‘ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പ്രശസ്ത സിനിമ ഡോക്യുമെന്ററി സംവിധായകൻ ഡോ. സിജു വിജയൻ വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കലിന് നൽകി പ്രകാശനം ചെയ്തു. ദേവമാത കോളേജ് ആണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്.
അസുഖബാധയെത്തുടർന്ന് കേൾവിശക്തി പൂർണ്ണമായി നഷ്ടപ്പെട്ട ഗൗരിനന്ദന താനറിഞ്ഞ ശബ്ദപ്രപഞ്ചത്തെയും ഇപ്പോൾ അറിയുന്ന നിശ്ശബ്ദപ്രപഞ്ചത്തെയും അടിസ്ഥാനമാക്കി രചിച്ച കവിതകളുടെ സമാഹാരമാണിത്. തൻ്റെ പരിമിതിയെ സർഗ്ഗാത്മകമായി മറികടക്കുവാൻ ഈ വിദ്യാർത്ഥിനി നടത്തുന്ന ശ്രമത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഇതിലെ ഓരോ കവിതയും. ദേവമാതാ കോളേജിലെ ടാലൻറ് സർച്ച് ആൻഡ് നർച്ചർ ക്ലബ്ബിൻറെ ഭാഗമായ ‘എഴുത്തുപുര’യാണ് ഈ പുസ്തകത്തിൻ്റെ പിറവിക്ക് പിന്നിൽ പ്രവർത്തിച്ചത്. പ്രകാശനച്ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു അദ്ധ്യക്ഷം വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവിയും പുസ്തകത്തിൻ്റെ ക്രിയേറ്റീവ് എഡിറ്ററുമായ ഡോ. ജയ്സൺ പി ജേക്കബ് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കോളേജ് ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, കോർഡിനേറ്റർമാരായ മിസ് നിഷ കെ തോമസ് ,ജോസ് മാത്യു മിസ് നിരോഷ ജോസഫ് എന്നിവർ സംസാരിച്ചു. കോളേജിലെ ഒരു വിദ്യാർത്ഥിയുടെ പുസ്തകം കോളേജ് തന്നെ പ്രസാധനം ചെയ്യുക എന്ന അപൂർവ്വതയ്ക്കാണ് ദേവമാതാ കുടുംബം സാക്ഷ്യം വഹിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision