വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങളുടെ സാഹചര്യത്തിൽ കഷ്ടപ്പെടുന്ന ജനതയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റ്.
കേരളത്തിലുടനീളം പ്രത്യേകിച്ച് ഇപ്പോൾ വയനാട്ടിലും ജനങ്ങൾ കാട്ടുജീവികൾമുലം അനുഭവിക്കുന്ന പ്രതിസന്ധി വലുതാണെന്നും അടിയന്തരമായ തീരുമാനങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ടെന്നും സന്യാസ കൂട്ടായ്മ പ്രസ്താവിച്ചു.ഷാജു ഫിലിപ്പ്, ദി ഇന്ത്യൻ എക്‌സ്പ്രസിന് വേണ്ടിഎഴുതിയ ലേഖനത്തില്‍ പറയുന്നത് ഇപ്രകാരമാണ്- “2022-23 ലെ സർക്കാർ കണക്കുകൾ പ്രകാരം 8,873 വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 4193 കാട്ടാനകളും 1524 കാട്ടുപന്നികളും 193 കടുവകളും 244 പുള്ളിപ്പുലികളും 32 കാട്ടുപോത്തുകളുമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട 98 മരണങ്ങളിൽ 27 എണ്ണം ആനയുടെ ആക്രമണം മൂലമാണ്. മനുഷ്യർക്ക് അപകടമുണ്ടാക്കുന്നതിനപ്പുറം, ഈ ആക്രമണങ്ങൾ കേരളത്തിൻ്റെ കാർഷിക മേഖലയെയും തകർത്തു. 2017 മുതൽ 2023 വരെ, വന്യമൃഗങ്ങളുടെ ആക്രമണം മൂലം 20,957 വിളനാശമുണ്ടായിട്ടുണ്ട്. ഇത് 1,559 വളർത്തുമൃഗങ്ങളെ, പ്രധാനമായും കന്നുകാലികളെ കൊന്നു”. – ഇത്തരം വസ്തുതകൾ പൊതുജനം മുഴുവൻ അറിയേണ്ട സത്യങ്ങൾ ആണെന്ന് സി. ആർ. ഐ. കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision