ലണ്ടന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളോട് ബിഷപ്പ് കെന്നത്ത്
ബ്രിട്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കുവാനെത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി ബിഷപ്പ് കെന്നത്ത്. യുക്രൈന്‍ – റഷ്യന്‍ യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന ആദ്യ സഹായങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 12 പേരടങ്ങുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം ലണ്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചപ്പോഴായിരിന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. കത്തോലിക്ക യൂണിയന്റെ സഹായത്തോടെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എ.പി.പി.ജി) ആണ് സന്ദര്‍ശന പരിപാടി ഒരുക്കിയത്.
യുക്രൈനും റഷ്യയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധം ആരംഭിച്ച ശേഷം ബ്രിട്ടനില്‍ എത്തിയ യുക്രൈന്‍ സ്വദേശികളെ സഹായിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ലണ്ടനിലെ ഹോളി ഫാമിലി കത്തോലിക്കാ രൂപത മെത്രാനായ കെന്നത്ത് നൊവാകോവ്സ്കി എം.പിമാരുടെ സംഘത്തെ സ്വാഗതം ചെയ്തു. ‘എം.പി’മാരേയും ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഭയാനകമായ യുദ്ധം ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും, യുക്രൈന്‍ ജനതയെ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും രാഷ്ട്രീയക്കാരെ ഓര്‍മ്മിപ്പിക്കുവാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്നും ബിഷപ്പ് കെന്നത്ത് പറഞ്ഞു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision