ഉക്രൈനിലും, മധ്യപൂർവേഷ്യയിലും, ലോകത്തിലെ മറ്റിടങ്ങളിലും രൂക്ഷമാകുന്ന യുദ്ധത്തിന്റെ സാഹചര്യത്തിൽ സമാധാനത്തിനു വേണ്ടി ഒരിക്കൽക്കൂടി നവംബർ മാസം ഇരുപത്തിരണ്ടാം തീയതിയിൽ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥന നടത്തി
തന്റെ സന്ദേശങ്ങളിലുടനീളം ലോകത്തിന്റെ പല ഇടങ്ങളിൽ സംജാതമായ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്ന ആത്മീയ ഇടയനാണ് ഫ്രാൻസിസ് പാപ്പാ. നവംബർ മാസം ഇരുപത്തിരണ്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിലും ഒരിക്കൽകൂടി തന്റെ സമാധനാഭ്യർത്ഥന പാപ്പാ പുതുക്കി. അന്നേദിവസം രാവിലെ തന്നെ സന്ദർശിച്ച ഏതാനും ആളുകളുടെ വേദനയും പാപ്പാ പങ്കുവച്ചു.
ഹമാസിന്റെ ബന്ധനത്തിൽ കഴിയുന്ന രണ്ടു ഇസ്രായേൽക്കാരുടെ ബന്ധുക്കളും, ഇസ്രായേൽ തടവറയിൽ കഴിയുന്ന ഒരു പലസ്തീൻകാരന്റെ ബന്ധുക്കളുമാണ് വത്തിക്കാനിൽ പപ്പയെ സന്ദർശിച്ചത്. ഇരു കൂട്ടരുടെയും ഹൃദയവേദന താങ്ങാവുന്നതിലുമപ്പുറമാണെന്ന് പാപ്പാ പറഞ്ഞു. ഇത്തരത്തിൽ വേദനകൾ മാത്രം ഉളവാക്കുന്നതാണ് യുദ്ധമെന്നും പാപ്പാ അടിവരയിട്ടു.
എന്നാൽ യുദ്ധത്തിനുമപ്പുറം ഭീകരവാദത്തിന്റെ അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നതെന്നും അതിനാൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും, പ്രയത്നിക്കണമെന്നും പാപ്പാ പറഞ്ഞു.എല്ലാ പ്രശ്നങ്ങൾക്കും തീർപ്പു കല്പിക്കുവാൻ കർത്താവിന്റെ ഇടപെടൽ എത്രയും വേഗം ഉണ്ടാവട്ടെയെന്നും പാപ്പാ ആശംസിച്ചു.കോപപാരവശ്യത്തിൽ മറ്റുള്ളവരുടെ ജീവൻ ഹനിക്കുന്ന യുദ്ധം അവസാനിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision