ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു.
‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് എത്തിയിട്ടുള്ള സീറോ മലബാറുകാരാണ് ഒന്നിച്ച് ഒരു കുടക്കീഴിൽ അണിചേരുന്നത്. ആഗസറ്റ് അഞ്ചാം തിയതി പോർച്ചുഗൽ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഈ യുവജന സംഗമത്തിൽ അഭിവന്ദ്യ രായ പിതാക്കൻമാർ മാർ ബോസ്കൊ പുത്തൂർ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസ് കല്ലുവേലിൽ, മാർ തോമസ് തറയിൽ തുടങ്ങിയവർ പങ്കെടുക്കും. SMYM ഗ്ലോബൽ ഡയറക്ടർ റവ. ഫാ.ജേക്കബ് ചക്കാത്ര, SMYM പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട്, ഗ്ലോബൽ സമിതി അംഗങ്ങളായ ജൊആൻ സെബാസ്റ്റ്യൻ, നെൽവിൻ ജോസഫ്, ജസ്റ്റിൻ ജോസഫ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision