ചെമ്മലമറ്റം : സഹജീവികളോടുള്ള കാരുണ്യവും കരുതലും പ്രകടമാക്കി തങ്ങളോടാപ്പം ചേർത്ത് പിടിക്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ച്ചയും മണിയംകുളം രക്ഷാഭവനിലെ സഹോദരങ്ങൾക്ക് ഭക്ഷണ പൊതികൾ നല്കിയാണ് വിദ്യാർത്ഥികൾ സ്കൂൾ വർഷാരംഭത്തിൽ തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഈ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സ്നേഹ വണ്ടി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികൾ ആകും. സ്കൂളിൽ നടന്ന സമ്മേളനത്തിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ സ്നേഹ വണ്ടി ഫ്ളാഗോഫ് ചെയ്തു. ഹെഡ് മാസ്റ്റർ സാബു മാത്യു, പി.ടി.എ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് അധ്യാപകർ എന്നിവർ നേതൃത്വം നല്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision