കൊച്ചി : കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും ചേർന്ന് കേരളത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ റിവ്യൂ മീറ്റിoഗും ഏകദിന പഠന ശില്പശാലയും പാലാരിവട്ടം പി.ഓ സി യിൽ കാരിത്താസ് ഇന്ത്യയുടെ ഡയറക്ടർ റവ.ഫാ പോൾ മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യൽ സർവ്വീസ് ഫോറം സെക്രട്ടറി ഫാ ജേക്കബ് മാവുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ അസി. ഡയറക്ടർ റവ.ഡോ. ജോളി പുത്തൻപുര, കെ.സി ബി സി ടെമ്പറൻസ് കമ്മീഷൻ സെക്രട്ടറി ഫാ.ജോൺ അരീക്കൽ, സജീവം പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ആൽബിൻ ജോസ് , സംസ്ഥാന പ്രോഗ്രാം ഓഫീസർ അബീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ കെ സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ , ട്രെയ്നർ അഡ്വ. എൽദോ പൂക്കുന്നേൽ എന്നിവർ ക്ലാസുകൾ നയിച്ചു.
കേരള സഭയുടെ നേതൃത്വത്തിൽ 32 രൂപതകളിൽ ലഹരിക്കെതിരെ നടപ്പാക്കുന്ന പദ്ധതിയാണ് സജീവം. 32 രൂപതകളിൽ നിന്നുള്ള ഡയറക്ടർമാരും കോ-ഓർഡിനേറ്റർമാരും ഏകദിന ശില്പശാലയിൽ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision