ജനങ്ങളേയും ഉദ്യോഗസ്ഥരേയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒരു സ്ഥലം മാറ്റവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയില്‍. വര്‍ക്കല എംഎല്‍എ വി ജോയ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
മുഖ്യമന്ത്രി സഭയില്‍ ഇല്ലാത്തതിനാലാണ് പകരം പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് വിഷയത്തില്‍ മറുപടി പറഞ്ഞത്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സ്ഥലംമാറ്റങ്ങളും അഴിച്ചുപണികളും നടന്നതെന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം. ഇതിന് പിന്നില്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. വ്യാപകമായ സ്ഥലം മാറ്റം നടക്കുന്നത്
വൈര്യബുദ്ധിയോടെയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണപക്ഷ സര്‍വീസ് സംഘടനകളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ട്രാന്‍സ്ഫറുകള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. വ്യവസ്ഥകള്‍ക്ക് പൂര്‍ണമായും വിധേയമായ ട്രാന്‍സ്ഫര്‍ നടത്തുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.















