എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഏജന്‍സിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ അനുമതി. ഏജന്‍സിക്ക് 1,227
ജീവനക്കാരെ അധികമായി അനുവദിച്ചു. ഇഡിയിലെ കേഡര്‍ പുനഃസംഘടനയ്ക്കാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്. എക്‌സിക്യൂട്ടീവ്, ലീഗല്‍, അഡ്ജുഡിക്കേഷന്‍ വെര്‍ട്ടിക്കലുകള്‍ ഉള്‍പ്പെടുന്ന
ആറ് കേഡറുകളിലായി ആണ് വര്‍ധനവ്. 803 പേരെ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലും 606 പേരെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലേക്കും 531 പേരെ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിയമിക്കും.















