സമാധാനചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ആണവപദ്ധതിയുടെ കാര്യത്തിലും അമേരിക്കയും ഇറാനും വിട്ടുവീഴ്ചയില്ലാത്ത സമീപനം
സ്വീകരിക്കുകയാണ്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കാനും തുടങ്ങിയിരിക്കുന്നു. ഫെബ്രുവരി 28-നാണ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ ഇറാനെതിരെയുള്ള സൈനികനീക്കങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും തുടക്കമിട്ടത്.
ഇറാനിലെ ആണവ നിലയങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഭരണകൂട ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണങ്ങള്‍. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടു.















