ജബല്‍പൂരിലെ ബാര്‍ഗി അണക്കെട്ടിലാണ് അപകടം ഉണ്ടായത്. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ
ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അമിതഭാരം അപകടത്തിന്
കാരണമായെന്നാണ്് പ്രാഥമിക വിലയിരുത്തല്‍. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. 30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജബല്‍പൂര്‍ കളക്ടര്‍ രാഘവേന്ദ്ര സിങ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി.















