2026 ഏപ്രിൽ 20 തിങ്കൾ 1199 മേടം 07
വാർത്തകൾ
👉📰 കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തിലെ പ്രായം സംബന്ധിച്ച കേസില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നാളെ ദേശീയ എസ് സി എസ് ടി കമ്മീഷന് മുന്‍പാകെ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
👉📰 അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്.
👉📰 സംഭവത്തില്‍ പൊള്ളലേറ്റും, പരിക്കേറ്റും ഇവിടെ എത്തിച്ചിട്ടുള്ള എല്ലാവര്ക്കും തന്നെ കൃത്യമായ ചികിത്സ ലഭ്യമാകുന്നു എന്നുള്ളത് ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ പതിമൂന്ന് പേരെയാണ് പരുക്കേറ്റ് കൊണ്ടുവന്നിട്ടുള്ളത്. അതില്‍ പത്ത് പേര് ഐസിയുവിലാണ് ഉള്ളത്. അഞ്ച് പേരുടെ പരുക്ക് അധികം ഗുരുതരമല്ല. എന്നാല്‍ അവര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ചികിത്സ ആവശ്യമായിട്ടുള്ളവരാണ്. മറ്റ് അഞ്ചു പേ തീവ്രമായി പൊള്ളലേറ്റവരും നല്ല പരിക്കുള്ളവരുമാണ്. അതില്‍ തന്നെ രണ്ടുപേര്‍ വെന്റിലേറ്ററിലാണ് – മന്ത്രി വിശദീകരിച്ചു.
👉📰 തൃശൂര്‍ മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ 50 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സംസ്ഥാന് സര്‍ക്കാര്‍ ഉത്തരവിറക്കി.
👉📰 വോട്ടെണ്ണൽ കഴിയുംവരെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേല്‍ക്കര്‍. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. സംഭവത്തില്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു.
👉📰 കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കും. നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
👉📰 കായികമേഖലയില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ലോക രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ മുന്‍നിരയില്‍ സ്ഥാനം നേടി. വേള്‍ഡ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം കായികതാരങ്ങളുടെ നിരോധിത ഉത്തേജക ഔഷധ ഉപയോഗത്തില്‍ ഇന്ത്യ ഏറ്റവും അപകടകരമായ നിലയിലാണ്. 2022-25 കാലയളവില്‍ ഉത്തേജക ഔഷധ നിയമലംഘനങ്ങളില്‍ ഇന്ത്യ ആദ്യ രണ്ടു സ്ഥാനങ്ങളിലായിരുന്നു. എന്നാല്‍ മരുന്നടിച്ചതിന് ശേഷം വിലക്ക് ലഭിച്ച താരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ആഫ്രിക്കന്‍ രാജ്യമായ കെനിയയെ പിന്നിലാക്കി ഒന്നാമതെത്തിയിട്ടുണ്ട്.
👉📰 ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാന്റെ ഒരു പ്രതിനിധി സംഘവും ഇതുവരെ ഇസ്ലാമാബാദിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്ന് അവരുടെ ഔദ്യോഗിക മാധ്യമമായ ഐആർഐബി അറിയിച്ചു.
👉📰 ജർമനിയിലെ മ്യൂണിക്കിൽ മലയാളി വൈദികൻ ഫാ. ജിജു കിലുക്കൻ അപകടത്തിൽ മരിച്ചു. പ്രൊവിഡൻസ് പ്രൊവിൻസ് അംഗമായ അദ്ദേഹം മ്യൂണിക്കിലെ ഒരു ഇടവകയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
👉📰 തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്ഫോടനത്തിൽ 14 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.















