ലോക്‌സഭയില്‍ പരാജയപ്പെട്ടെങ്കിലും വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണ-പ്രതിപക്ഷ പോര്. വനിതകളുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രില്‍ 17 എന്‍ഡിഎയ്ക്ക് കറുത്ത ദിനമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയം എന്നാണ് വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്.
ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വലിയ വിജയമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ വിജയം. ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയം – അവര്‍ വ്യക്തമാക്കി.
















