ചെമ്മലമറ്റം – വനിതാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ വനിതാ ദിനഘോഷം വേറിട്ടതായി എല്ലാ ദിവസവും തങ്ങൾക്ക് ഉച്ചഭക്ഷണം പാകം ചെയ്ത് തരുന്ന
സഹോദരിമാരേയാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചത് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസും വിദ്യാർത്ഥികളും പുക്കളും മധുരപലഹാരങ്ങളും നല്കിയാണ് വനിതാദിനമംഗളങ്ങൾ നേർന്നത്













