അഫ്ഗാനിൽ പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിന് ഓപ്പറേഷൻ ലിൽ ഹഖ് എന്ന് പേരിട്ട് പാകിസ്ഥാൻ. ഓപ്പറേഷനിൽ 133 പേർ കൊല്ലപ്പെട്ടെന്നും പാക് സൈന്യം അറിയിച്ചു. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ
55 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് രേഖയിലാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. ആക്രമണത്തിൽ 133 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.












