നാശനഷ്ടങ്ങളിൽനിന്നു വീണ്ടെടുക്കപ്പെട്ട വസ്തുക്കളുടെ പുനര്‍നിർമാണം വഴി കലാസൃഷ്ടികൾ നിർമ്മിച്ച് ദുരിതമനുഭവിക്കുന്ന പീഡിത ക്രൈസ്തവരെ സഹായിക്കുന്ന പോർച്ചുഗല്‍ സ്വദേശിയായ തൊണ്ണൂറ്റിയേഴ് വയസ്സുള്ള കലാകാരി ശ്രദ്ധ നേടുന്നു.
കുപ്പക്കൂനയിലേക്കു വലിച്ചെറിയപ്പെടേണ്ട വസ്‌തുക്കളിൽനിന്ന് വിശുദ്ധരുടെ പരമ്പരാഗത പോർച്ചുഗീസ് ചിത്രങ്ങൾ നിർമ്മിക്കുന്ന മരിയ അൻറ്റോണിയ കബ്രാൾ എന്ന സ്ത്രീയാണ് തന്റെ കലാസൃഷ്ടികൾ വിൽക്കുന്നതിലൂടെ സഹായധനം കണ്ടെത്തുന്നത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് മരിയ അൻറ്റോണിയയുടെ പദ്ധതി.
നിരാശാജനകമായ സാഹചര്യങ്ങളുള്ള ലോകത്തിൽ തന്നാലാവും വിധം സഹായിക്കാൻ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് കബ്രാൾ പറയുന്നു. ലിസ്ബണിലെ ബെൻഫിക്കാ ടൗൺ ഹാളിൽവെച്ച് നടക്കാൻ പോകുന്ന ചിത്രകലാപ്രദർശനത്തിന് ഈ കലാകാരി തയ്യാറെടുക്കുകയാണ്. പരമ്പരാഗത പോർച്ചുഗീസ് ഭക്തിയുടെ പ്രധാന ഭാഗമായ പ്രാദേശികമായി ‘രജിസ്‌റ്റോസ്’ എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രങ്ങൾ, ആദ്യമായി പതിനെട്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision