400 വര്‍ഷങ്ങള്‍ക്ക് ശേഷം സാലുസ് പോപ്പുലിക്കു മുന്നില്‍ പാപ്പയുടെ സുവര്‍ണ്ണ റോസാപ്പൂ സമര്‍പ്പണം

Date:

. അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. ദേവാലയത്തിലെത്തിയ ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിച്ചു. റോമിലെ ഏറ്റവും പ്രസിദ്ധമായ ഈ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്.

1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പയാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്. തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പയും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. നാനൂറു വർഷങ്ങൾക്കു ശേഷമാണ് ഒരു പാപ്പ സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന വിശേഷാല്‍ ചടങ്ങ് സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ നടന്നതെന്നതു ശ്രദ്ധേയമാണ്. സുവര്‍ണ്ണ റോസ് സമര്‍പ്പിക്കുന്ന ചടങ്ങിന് പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....