ചങ്ങനാശേരി: അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയകുടുംബങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്ന വലിയ കുടുംബങ്ങളുടെ സംഗമവേളയിലാണ് അറിയിപ്പുണ്ടായത്. അതിരൂപതാ ഫാമിലി അപ്പോസ്‌തലേറ്റ് കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലാണ് മാർ പെരുന്തോട്ടത്തിൻ്റെ ആഗ്രഹം യോഗത്തിൽ അറിയിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
👉 more https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന അതിരൂപതാ വൈദിക സമ്മേളനത്തിലും അതിരൂപതയി ലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും മാർ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചിരുന്നു. വലിയകുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഇടവകകളിലും ഫൊറോന കളിലും കൂട്ടായ്മകളുണ്ടാകണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത മാതൃവേദി, പിതൃവേദി, ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ എന്നിവരാണ് സംഗമം സംഘടിപ്പിച്ചത്. രണ്ടായിരത്തിലോ അ തിനുശേഷമോ വിവാഹിതരായവരിൽ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ അതിരൂപതയിലെ നൂറിലധികം കുടുംബങ്ങൾ പങ്കുചേർന്നു. അതിരൂപത മാതൃവേദി, പിതൃവേദി, ജീവൻ ജ്യോതിസ് പ്രോ-ലൈഫ് സെൽ എന്നിവ നേതൃത്വം നൽകിയ സമ്മേളനത്തിൽ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ജിനോദ് ഏബ്ര ഹാം, ബീന ജോസഫ്, റെജി ആഴാഞ്ചിറ, ബിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.