തകഴി : നെൽകൃഷി ഉപജീവന മാർഗമായി സ്വീകരിച്ച് വർഷങ്ങളായി നെൽകൃഷി ചെയ്തു പോന്നിരുന്ന തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ ആത്മഹത്യാ മരണം നെൽകൃഷി കാരോടുള്ള സർക്കാരിന്റെ അവഗണന മൂലമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത കേരള ലേബർ മൂവ്മെന്റ് KLM ഡയറക്ടർ അഡ്വ. ഫാ. ജോൺ വടക്കേക്കളം പ്രസാദിന്റെ ഭവനം സന്ദർശിച്ചതിനു ശേഷം നടത്തിയ പത്രക്കുറിപ്പിൽ പറഞ്ഞു.
നെല്ല് എടുക്കുമ്പോൾ തന്നെ സപ്ലൈകോ കർഷകന് അതിൻറെ തുക നൽകിയാൽ ഇത്തരം ആത്മഹത്യകൾ ഉണ്ടാകില്ലയെന്നും ഫാ. വടക്കേകളം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ കർഷകനെ കടക്കാരനാക്കി നെല്ലിൻറെതുക നൽകുന്ന ഇപ്പോഴത്തെ സർക്കാർ രീതി അശാസ്ത്രീയവും വിചിത്രവും ആണെന്ന് അദ്ദേഹം പറഞ്ഞു.
കെ ജി പ്രസാദിന്റെ മരണം സർക്കാർ ഏറ്റെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മക്കൾക്ക് തുടർ വിദ്യാഭ്യാസം നടത്തുന്നതിനും കുടുംബത്തിന്റെ കടബാധ്യതകൾ മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്നും ഫാ. ജോൺ വടക്കേകളം സർക്കാരിനോട് ആവശ്യപ്പെട്ടു.
കർഷകരുടെ നെല്ലിന്റെ വില ഇനിയും നൽകാൻ ഉണ്ടെന്നും അടിയന്തരമായി അത് കൊടുത്ത തീർത്തില്ലെങ്കിൽ 19ന് ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ കൂടുന്ന KLM അതിരൂപത സമിതിയിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
KLM സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചിൽ, അതിരൂപത സമിതി അംഗങ്ങളായ ജോളി നാല്പതാകളം, ജിജിമോൻ എ വി,ഫൊറോന കോഡിനേറ്റർ നിജോ മാത്യു അരശ്ശേരി,
സാബു വർഗീസ് ഏറാട്ട്, സാബു കരിക്കംമ്പള്ളി, ബിനോമോൻ പഴയമഠം എന്നിവർ ഭവന സന്ദർശനത്തിൽ ഒപ്പം ഉണ്ടായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision