”വിവേചിച്ചറിയലിന്റെ ആത്മീയ കല ദൈവവിളി”
നമുക്ക് നല്ലതാണെന്നു തോന്നുന്ന, നമ്മിലൂടെ നമുക്കു ചുറ്റുമുള്ള ലോകത്തിന് നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചിലപ്പോള്‍, ആഗ്രഹങ്ങള്‍ എന്നു നാം വിളിക്കുന്നവ, വാസ്തവത്തില്‍ വ്യാമോഹങ്ങളില്‍ നിന്നും ഉണ്ടാകുന്നവ ആയിരിക്കാം. അതുകൊണ്ട്, ദൈവകൃപയാല്‍ എന്ത് നാം തെരഞ്ഞെടുക്കണം എന്ന് മനസ്സിലാക്കുന്ന ആത്മീയ കലയായ വിവേചിച്ചറിയലിന്റെ ആവശ്യകത സാരവത്താണ്.
നമ്മുടെ ഉള്ളിലെ ദൈവസാന്നിധ്യത്തെയും നമ്മെത്തന്നെയും ശ്രവിക്കുമ്പോള്‍ മാത്രമേ വിവേചിച്ചറിയല്‍ സാധ്യമാകുകയുള്ളൂ. അത് ആത്യന്തികസത്യവുമായി നമ്മുടെ വികാരങ്ങളെ പൊരുത്തപ്പെടുത്തുവാനുള്ള ഇപ്പോഴത്തെ പ്രലോഭനത്തെ തന്നെ അതിജീവിച്ചുകൊണ്ടായിരിക്കണം.
നമ്മുടെയുള്ളിലെ ദൈവകൃപയുടെ പ്രവൃത്തിയുമായുള്ള സംഭാഷണത്തില്‍, നമ്മുടെ അഗാധമായ ആഗ്രഹങ്ങളെ സമര്‍പ്പിക്കുമ്പോള്‍ നമുക്ക് നമ്മുടെ ദൈവവിളി തിരിച്ചറിയുവാന്‍ കഴിയും.
സംശയങ്ങളുടെയും ചോദ്യങ്ങളുടെയും രാത്രി മെല്ലെ ലഘൂകരിച്ചുതരുന്ന ഈ സംഭാഷണത്തില്‍ ഏതുമാര്‍ഗ്ഗം സ്വീകരിക്കണമെന്ന് മനസ്സിലാക്കാന്‍ കര്‍ത്താവ് നമ്മെ സഹായിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision