മാനുഷിക ദുരന്തം അരങ്ങേറിയ ഗാസയിൽ, ഹമാസിന്റെ പിടിയിലിരിക്കുന്ന ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ പേരിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധനാട്ടിൽ വെടിനിർത്തലിന് ഫ്രാൻസിസ് പാപ്പാ ശക്തമായ ആഹ്വാനം നൽകി.
വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഞായറാഴ്ച സന്നിഹിതരായിരുന്ന വിശ്വാസികളോടു പാലസ്തീനിലെയും ഇസ്രായേലിലെയും ഭയാനകമായ സാഹചര്യത്തെ അനുസ്മരിച്ച പാപ്പാ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്ന് അഭ്യർത്ഥിച്ചു. മാനുഷിക സഹായം ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിച്ച പാപ്പാ എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അപേക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഒക്ടോബർ 7ന്, ഇസ്രയേലിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തെത്തുടർന്ന് 7,200-ലധികം ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് ബോംബാക്രമണങ്ങളും കരവഴിയുള്ള അധിനിവേശവും ഉൾപ്പെടെയുള്ള ഇസ്രായേൽ പ്രതികരണങ്ങൾക്ക് കാരണമായി.
ഇറ്റാലിയൻ ടെലിവിഷൻ പ്രോഗ്രാമായ “അ സുവാ ഇമ്മാജിനെ” (അദ്ദേഹത്തിന്റെ പ്രതിച്ഛായയിൽ) യിലൂടെ അടുത്തിടെ വെടിനിർത്തലിന് ആഹ്വാനം ചെയ്ത ജെറുസലേമിലെ വിശുദ്ധ നാടിന്റെ സംരക്ഷകനായ (custode) ഈജിപ്തുകാരനായ ഫ്രാൻസിസ്കൻ വികാരി ഫാ. ഇബ്രാഹിം ഫാൽറ്റാസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് “വെടിനിർത്തൽ” ആണ് മുന്നോട്ടുള്ള വഴിയെന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു. ഫാ. ഇബ്രാഹിമിനെപ്പോലെ,”സഹോദരന്മാരേ, നിർത്തൂ: യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്-എല്ലായ്പ്പോഴും, എപ്പോഴും! എന്ന് പാപ്പാ പറഞ്ഞു.
വിശുദ്ധനാട്ടിലെ സ്ഥിതിഗതികൾ, അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പാപ്പയുടെ അഭ്യർത്ഥന. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെയും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ വെടിനിർത്തലിനും മാനുഷിക സഹായത്തിനുമുള്ള പാപ്പായുടെ ആഹ്വാനം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision