വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പൊലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി.സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.












