KSEBയ്ക്ക് നഷ്ടം 164.46 കോടി രൂപ
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബി നഷ്ടം കൂടി. കെ എസ് ഇ ബി യ്ക്ക് നഷ്ടം 164.46 കോടി രൂപ. 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചു. 23,339 ലോ
ടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു. 2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. മേഖലയിൽ ഏകദേശം 164 കോടി 46 ലക്ഷം രൂപയുടെ
നഷ്ടമാണ് ഇതുവരെ ഉണ്ടായത്. 81,99,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 76,35,286 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകാനായി.