ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം.
ഇന്നലെ ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജരൻവാല പട്ടണത്തിൽ നടന്ന വിവിധ ആൾക്കൂട്ട ആക്രമണത്തില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. ഈസാനഗരിയിലുള്ള സെന്റ് പോൾ കത്തോലിക്ക ദേവാലയവും പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ സാൽവേഷൻ ആർമി, യുണൈറ്റഡ് പ്രസ്ബിറ്റീരിയൻ, അലൈഡ് ഫൗണ്ടേഷൻ, ഷഹ്റൂൺ വാല എന്നിവയുടെ ആരാധനാലയങ്ങളും ക്രൈസ്തവ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന കോളനിയുമാണ് ആക്രമിക്കപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision