കനത്ത മഴ; ചെന്നൈയിൽ 2 മരണം
മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്ര മഴ തുടരുന്നു. കനത്ത മഴയിൽ ചെന്നൈയിൽ മതിലിടിഞ്ഞ് 2 പേർ മരിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. പലയിടത്തും വൈദ്യതി വിച്ഛേദിച്ചു. ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. കേരളത്തിലേക്ക് അടക്കമുള്ള ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക