SYRO-MALABARഗര്‍ഭശ്ചിദ്രത്തിനു  സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

spot_img

Date:

കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ  യുവതി  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍  21 ആഴ്ച  വളര്‍ച്ചയുള്ള ശിശുവിനെ വേണ്ടെന്നു വയ്ക്കാമെന്ന വിധികള്‍ തെറ്റായ  സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. യുവതിയുടെ ജീവിതസുരക്ഷയെക്കാള്‍ ശിശുവിന്റെ ജീവനു വിലകല്പിക്കാന്‍ വിധി പ്രസ്താവനകള്‍ക്കുസാധിക്കുന്നില്ലെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇത്തരമൊരു വിധികള്‍ വരുന്നത്.ആയിരക്കണക്കിന് ദമ്പതികള്‍ കുഞ്ഞുങ്ങളെ ലഭിക്കാതെ വിഷമിച്ചുകഴിയുകയും, ഒരു കുഞ്ഞിനെ ദത്തെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍,പ്രതിസന്ധികള്‍ നേരിടുന്ന മാതാക്കള്‍ക്ക് കുഞ്ഞിനെ പ്രസവിക്കുവാനും, അവര്‍ക്ക് കുഞ്ഞിനെ ഏറ്റെടുത്ത് വളര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരോ അനുബന്ധ ഏജന്‍സികളോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. വിവാഹം, കുടുംബം, മനുഷ്യജീവന്‍ എന്നിവയുടെ മൂല്യവും മഹത്വവും സമൂഹത്തില്‍ ഉന്നതമായി സംരക്ഷിക്കുവാന്‍ മനുഷ്യസ്‌നേഹികള്‍ മുഴുവന്‍ ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഉയര്‍ത്തി കാണിച്ച് പരിപാവനമായ കുടുംബജീവിതത്തിന്റെയും മനുഷ്യജീവന്റെയും മഹത്വം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ചിത്രീകരിക്കുന്ന പ്രവണത ദുരുദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related