സ്പെയിനിലെ പ്രശസ്തമായ ബെനഡിക്ടന്‍ സന്യാസ ആശ്രമം ആരംഭിച്ച് ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നു.
2025ലെ സഹസ്രാബ്ദ ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് സ്പെയിനിലെ മൗണ്ട്സെറാത്ത് സന്യാസ ആശ്രമം. ആത്മീയ, ചരിത്ര പൈതൃകമായി നിലനിൽക്കുന്ന ബെനഡിക്ട്ൻ ആശ്രമം സഹസ്രാബ്ദത്തോട് അനുബന്ധിച്ച് നിരവധി പരിപാടികൾക്കാണ് പദ്ധതിയിടുന്നത്. 1025-ൽ ഒലിവ ഡി റിപ്പോളി എന്ന സന്യാസി ആരംഭിച്ച ആശ്രമം ഇന്നും ഏറെ ശ്രദ്ധേയമായി നിലകൊള്ളുന്ന കേന്ദ്രമാണ്.
തീർത്ഥാടകർക്കും പണ്ഡിതർക്കും ഉൾപ്പെടെ എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും എല്ലാക്കാലത്തും ഒരു ആശ്രയകേന്ദ്രമായിരുന്നു ഇത്. മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളും, പ്രശസ്തമായ ബ്ലാക്ക് മഡോണയുടെ ശില്പം ഉൾപ്പെടെയുള്ളവ അമൂല്യവസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സഹസ്രാബ്ദ ആഘോഷത്തിന്റെ ഭാഗമായി ആശ്രമത്തിന്റെ ചരിത്രത്തെ പറ്റിയുള്ള പ്രദർശനങ്ങളും കൺസേർട്ടുകളും പ്രത്യേക ആരാധനകളും അധികൃതർ ക്രമീകരിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision