സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവനയാണ് എ കെ ബാലൻ നടത്തിയത്. ഇതിനെല്ലാം ഉള്ള ഉത്തരം തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകും.
കേരളത്തിൽ അനിവാര്യമായ മാറ്റം ഉണ്ടാകും. വിഴിഞ്ഞത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതം. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ ഉണ്ടായ യുഡിഎഫ് തരംഗം ഇവിടെയും ആവർത്തിക്കുമെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം വിവാദ പരാമർശത്തെ തുടർന്ന് സിപിഐഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടിസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.












