കട്ടപ്പന: സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലർ ഓർഡർ സന്യാസസഭാംഗം ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്ന് പരിശോധന നടത്തി.സെന്റ് ജോൺസ് ആശുപത്രിയോടാനുബന്ധിച്ചുള്ള കബറിടമാണ് തുറന്നു പരിശോധിച്ചത്.
ബ്രദറിന്റെ വിശുദ്ധ പദവി നാമകരണനടപടി ക്രമങ്ങളുടെ ഭാഗമായാണ് കബറിടം തുറന്നു പരിശോധിച്ചത്. തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ സെന്റ് ജോൺസ് ആശുപത്രി കപ്പേളയിലേയ്ക്ക് മാറ്റി കബറടക്കി. കബറടക്ക ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യ കർമികത്വം വഹിച്ചു. ഭൗതിക ശരീരം ഗ്ലാസ് പേടകത്തിലാക്കിയാണ് പുതിയ കബറിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി , സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഒാഫ് സെന്റ് ജോൺ ഓഫ് ഗോഡ്, ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭ ( ഇന്ത്യ), പ്രതീക്ഷാഭവൻ എന്നിവയുടെ സ്ഥാപകനായ ബ്രദർ ഫോർത്തുനാത്തുസ് 2005 നവംബർ അഞ്ചിനാണ് മരിച്ചത്. 2014ൽ സഭാനേതൃത്വം ബ്രദർ ഫോർത്തുനാത്തുസിനെ ദൈവദാസനായി പ്രഖ്യാപിച്ചു.
നാമകരണ നടപടികളുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ കബറിടം തുറന്നു പരിശോധിച്ച് ഭൗതിക ശരീരം ചാപ്പലിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision