അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ മുതിർന്ന ( 70 വയസ് കഴിഞ്ഞവർ ) സംഗമം സംഘടിപ്പിച്ചു

spot_img

Date:

അരുവിത്തുറ: പ്രായവും രോഗവും അവഗണിച്ച് സ്വന്തം വികാരിയച്ചൻ്റെ ക്ഷണം സ്വീകരിച്ച് അവർ എത്തി. സെൻ്റ് ജോർജ് ഫൊറോന പള്ളി സംഘടിപ്പിച്ച മുതിർന്നവരുടെ ( 70 വയസ് കഴിഞ്ഞവർ ) സംഗമത്തിനാണ് ഇടവകയിലെ മുതിർന്നവർ എത്തിയത്. ഇടവക നവീകരണ പരിപാടിയുടെ ഭാഗമായി നടത്തിയ മുതിർന്നവരുടെ സംഗമത്തിന് എത്താൻ ഓരോരുത്തർക്കും വികാരിയച്ചൻ പ്രത്യേകം ക്ഷണക്കത്ത് വീടുകളിലെത്തിച്ച് നൽകിയിരുന്നു. ആയ കാലത്ത് ഇടവകയ്ക്കും പള്ളിക്കും വേണ്ടിയും സേവനം ചെയ്തവരും ഉണ്ടായിരുന്നു. ചടങ്ങിൽ 300 പേരോളം എത്തിയിരുന്നു. ഇളംതലമുറയ്ക്ക് മൂല്യങ്ങൾ പകർന്ന് കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം മുതിർന്നവർക്കുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ക്ഷംഷാബാദ് രൂപത നികുക്ത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ ഓർമ്മിപ്പിച്ചു. ശരീരത്തിൻ്റെ പ്രായം വർധിക്കുന്നതനുസരിച്ച് മനസിൻ്റെയും ആത്മാവിൻ്റെയും പ്രായം വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പറഞ്ഞു. അസി. വികാരി ഫാ. ആൻ്റണി തോണക്കര, ഫാ. സെബാസ്റ്റ്യൻ നടുവിലേത്തടം, മുൻ എംഎൽഎമാരായ പി സി ജോർജ്, പ്രഫ. വി.ജെ. ജോസഫ്, ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ, ജോർജ് വടക്കേൽ, ഡോ. ആൻസി ജോർജ്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, മാത്യൂ കൊല്ലംപറമ്പിൽ, ഷിബു വെട്ടത്തേൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു. 90 വയസ് കഴിഞ്ഞവരെയും മാർത്തോമാ നസ്രാണി വേഷം ധരിച്ചെത്തിയ അമ്മച്ചിമാരെയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. മെഡിക്കൽ പരിരോധന, ക്ലാസ്, കുമ്പസാരം, വി. കുർബാന, സ്നേഹവിരുന്ന് എന്നിവയോടെ വീണ്ടും ഒത്തുകൂടാമെന്ന പ്രതീക്ഷയോടെ എല്ലാവരും മടങ്ങി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related