പാലാ: കാരിത്താസ് ഇന്ത്യയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും ചേർന്നു നടത്തുന്ന സജീവo – ലഹരി വിരുദ്ധ യഞ്ജത്തിന്റെ ഭാഗമായി പാലാ അഡാർട്ടിന്റെയുoമാർസ്ലീവാ മെഡിസിറ്റിയുടെയും സഹകരണത്തോടെ ടെലി കൗൺസിലിങ്ങ് പരിപാടി ആരംഭിച്ചു.
രാസലഹരിയുടെ അടിമത്തത്തിൽ കഴിയുന്നവർക്കും കുടുംബാംഗങ്ങൾക്കു മായി ആരംഭിച്ച ടെലികൗൺസിലിംഗ് പ്രോജക്ടിന്റെ ഉദ്ഘാടനം മാർ സ്ലീവ മെഡിസിറ്റി . മാനേജിഗ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ നിർവഹിച്ചു. അഡാർട്ട് ഡയറക്ടർ ഫാ. ജയിംസ് പൊരുന്നോലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , പ്രോജക്ട് കോർഡിനേറ്റർ മെർലി ജെയിംസ്,. പി.ആർ. ഒ.ഡാന്റിസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ പി.വി ജോർജ്ജ്, എബിൻ ജോയി , മാനുവൽ ആലാനി അഡാർട്ട് കൗൺസിലേഴ്സ് സൈറ ആന്റണി , ടീന ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision